Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ ഉമൈറക്ക് മയ്യിൽ ഗ്രാമ പഞ്ചായത്ത് ആദരം നൽകും

ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ ഉമൈറക്ക് മയ്യിൽ ഗ്രാമ പഞ്ചായത്ത് ആദരം നൽകും

മയ്യിൽ : ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ജേതാവ് ഉമൈറക്ക് മയ്യിൽ പഞ്ചായത്ത് നേതൃത്വത്തിൽ ആദരം നൽകും. ആഗസ്റ്റ് 22 വ്യാഴാഴ്ച പകൽ 11 മണിക്ക് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് ആദരവ് സമർപ്പണം നടത്തും.

കഴിഞ്ഞ വർഷം ബെഞ്ച് പ്രസ് ദേശീയ മത്സരത്തിൽ വെങ്കല മെഡലും ഈ വർഷം മധ്യപ്രദേശിൽ നടന്ന ദേശീയ മത്സരത്തിൽ 1 സ്വർണവും വെള്ളിയും 4 വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്. എക്യുപൈഡ്, ക്ലാസിക്ക് വിഭാഗങ്ങളിൽ മത്സരിച്ചാണ് നാൽപതുകാരി ഉമൈറ മെഡലുകൾ നേടിയത്.

മയ്യിൽ ഷീ സ്ട്രോങ്ങ് വനിത ഫിറ്റ്നസ് സെന്റർ ട്രെയിനർ കൂടിയാണ് ഉമൈറ. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ മുല്ലക്കൊടിയിലെ കെ പി അഷ്റഫാണ്‌ ഭർത്താവ്‌. ഷിയാൻ, നിഷാൻ, നാസിയ എന്നിവർ മക്കൾ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്