മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് നടൻ മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നത്. നടൻ മോഹൻലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നടൻ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഡോ. ഗിരീഷ് കുമാര്‍ ആണ് മോഹൻലാലിനെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്‍ടറുടെ കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിവിട്ടുണ്ട്. പനിക്ക് പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ മോഹൻലാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്