മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മിന്നൽ പരിശോധനയിൽ കണ്ണൂരിലെ തട്ടുകടകൾക്ക് പിഴ

മിന്നൽ പരിശോധനയിൽ കണ്ണൂരിലെ തട്ടുകടകൾക്ക് പിഴ

കണ്ണൂർ ദേശീയപാതയോരത്ത് താഴെചൊവ്വ മുതൽ കിഴുത്തള്ളി വരെയുള്ള തട്ടുകടകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൻറെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്  പരിശോധന നടത്തി. ജൈവഅജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ടതിന് 5 തട്ടുകടകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി നടപടികൾ എടുക്കാൻ കണ്ണൂർ  കോർപ്പറേഷന് നിർദ്ദേശം നൽകി. റോഡരികിലേയ്ക്കും ദേശീയപാതയ്ക്കും റെയിൽപാളത്തിനും ഇടയിലുള്ള സ്ഥലത്തേക്കും വ്യാപകമായി തട്ടുകടയിലെ മാലിന്യങ്ങൾ തള്ളുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. സക്കറിയാസ്, പാർക്ക് എൻ സഹാറാ, ജന്നത്ത്, കിഴുത്തള്ളി, എഎസ്ആർ എന്നീ പേരുകളിലുള്ള തട്ടുകടകൾക്കാണ് പിഴ ചുമത്തിയത്. എണ്ണ-പാൽക്കവറുകൾ, ധാന്യപ്പൊടികളുടെ കവറുകൾ, പ്ളാസ്റ്റിക് ബോട്ടിലുകൾ, മുട്ടത്തോടുകൾ, ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറിമാലിന്യങ്ങൾ   എന്നിവ ദേശീയപാതയുടെയും റെയിൽപാതയുടെയും ഇടയിൽ പല സ്ഥലങ്ങളിലായി വലിച്ചെറിഞ്ഞ  നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. ചിലയിടങ്ങളിൽ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പടെ കത്തിച്ചതിൻ്റെ അവശിഷ്ടങ്ങളും കൂട്ടിയിട്ടിരുന്നു. മാലിന്യങ്ങൾ സ്വന്തം ചെലവിൽ ഉടൻതന്നെ നീക്കം ചെയ്യാൻ സ്ക്വാഡ് നിർദ്ദേശം നൽകി. 

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരീകുൽ അൻസാർ എന്നിവർ പങ്കെടുത്തു. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്