Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തെരുവ് നായ ശല്യം രൂക്ഷമായി കൊളച്ചേരി പഞ്ചായത്ത്

തെരുവ് നായ ശല്യം രൂക്ഷമായി കൊളച്ചേരി പഞ്ചായത്ത്

കൊളച്ചേരി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം പാട്ടയത്തെ കെ.വി ജാനകി, കൊളച്ചേരി പാലിച്ചാലിലെ പി.പി കുഞ്ഞിരാമൻ എന്നിവർക്ക് കടിയേറ്റു.
വീട്ടിൻ്റെ വരാന്തയിൽ വെച്ചാണ്  പി.പി കുഞ്ഞിരാമന് കടിയേറ്റത് ഗുരുതരമായി പരുക്കേറ്റ ഇരുവരും  കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കൊളച്ചേരി പഞ്ചായത്തിലെ തെരുവ്നായ ശല്യത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് CPIM കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര ആവശ്യപ്പെട്ടു.

0/Post a Comment/Comments