മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

വയനാടിന് കൈത്താങ്ങാവാൻ നാലുവയസുകാരൻ ഐവിൻ

വയനാടിന് കൈത്താങ്ങാവാൻ നാലുവയസുകാരൻ ഐവിൻ

മയ്യിൽ: വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യക്കുടുക്ക സംഭാവനയായി നൽകി LKG വിദ്യാർത്ഥി.
കയരളം എ യു പി സ്കൂൾ LKG വിദ്യാർത്ഥിയും കയരളം ഒറപ്പടിയിലെ പി ദീപേഷിൻ്റെയും കെ അഞ്ജുവിൻ്റെയും മകൻ ഐവിൻ ദീപേഷാണ് തൻ്റെ സമ്പാദ്യക്കുടുക്ക സംഭാവനയായി നൽകിയത്. സ്കൂളിൽ വെച്ച് ഹെഡ്മിസ്ട്രസ് ഇ കെ രതി ടീച്ചറുടെ സാന്നിധ്യത്തിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  എം വി അജിത ഐവിൻ്റെ സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്