മയ്യിൽ: ഇടക്കിടെയുള്ള വൈദ്യുതി തടസ്സത്തിൽ വലഞ്ഞ് മയ്യിൽ വൈദ്യുതി സെക്ഷൻ പരിധിയിലെ ഉപഭോക്താക്കൾ. ഓണക്കാലത്തും വോൾട്ടേജ് വ്യത്യ യാനവും വൈദ്യുതി തടസ്സവും കച്ചവടക്കാരെയും ഗാർഹിക ഉപഭോക്താക്കൾക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയത് . മയ്യിൽ സെക്ഷൻ പരിധിയിൽ 16000ത്തിലധികം ഉപഭോക്‌താക്കളാണ് ഉള്ളത്.
നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. കുറ്റ്യാട്ടൂർ സബ് സ്റ്റേഷൻ ഷട്ട് ഡൗൺ ആകുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്. കാഞ്ഞിരോട് സബ് സ്റ്റേഷനിൽ നിന്ന് കുറ്റ്യാട്ടൂരിലെ വടുവൻ കുളത്തെ സബ് സ്റ്റേഷനിലേക്കുള്ള ലൈൻ ഇൻസുലേറ്റഡ് കണ്ടക്ടർ ആക്കാത്തതാണ് ഷട്ട് ഡൗൺ ആകാനിടയാക്കുന്നത്. കാഞ്ഞിരോട് മുതൽ കുറ്റ്യാട്ടൂർ വരെയുള്ള 33 കെ. വി. വൈദ്യുതി ലൈൻ പൂർണമായും ഉൾപ്രദേശങ്ങളിലൂടെയാണ് കടന്നു വരുന്നത് . ഇതിൽ എവിടെയെങ്കിലും മരകൊമ്പുകളോ, വളളികളോ കയറിയാലുണ്ടാകുന്ന പ്രശ്നങ്ങളാണ് വിനയാകുന്നത്. കുറ്റ്യാട്ടൂർ സ്റ്റേഷനിലെ ബന്ധം വിഛേദിക്കപ്പെട്ടാൽ ബദൽ സംവിധാനം നടപ്പിലാക്കാനാകുന്നില്ല. ലൈനിൽ എവിടെയാണ് പ്രശ്‌നങ്ങൾ എന്ന് സബ് എഞ്ചിനീയർ മാർ ചേർന്ന് നിരന്തര പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. മയ്യിൽ സെക്ഷനിലെ കെ. ബാബു, ചാലോട് സെക്ഷനിലെ കെ. വി. രാധേഷ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത് .
ചാലോട് വൈദ്യുതി സെക്ഷനാണ് ഈ ലൈനിൻ്റെ സംരക്ഷണ ചുമതല. ശ്രീകണ്ഠപുരത്തു നിന്ന് കൊയ്യo പാലത്തിനടിയിലൂടെ ലൈൻ വലിക്കുന്നതിനായി കവേർഡ് കണ്ടക്ടർ ഇറക്കിയിട്ട് മാസങ്ങളായി. ഇതിനായി റോഡുകളും പാലങ്ങളും വകുപ്പിൽ നിന്നുള്ള പരിശോധനകളോ അനുമതിയോ ഇതുവരെ ലഭിച്ചിട്ടില്ല. സമാനമായ രീതിയിൽ മുല്ലക്കൊടി പാലത്തിനടിയിലൂടെയും ലൈൻ വലിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ലാത്തതും ഉദ്യോഗസ്ഥരെ കുഴപ്പിക്കുകയാണ് .
ശാശ്വത പരിഹാരത്തിന് പുതിയ സബ് സ്റ്റേഷൻ നിർമിക്കണം:
മയ്യിൽ സെക്ഷൻ പരിധിയിൽ പുതുതായി 110 കെ . വി . സബ് സ്റ്റേഷൻ നിർമിക്കലാണ് ഏക പോംവഴിയെന്നാണ് ഉദ്യോഗസ്ഥരും ഉപഭോക്‌താക്കളും പറയുന്നത്. ഇതിനായി മയ്യിൽ ചെറുപഴശ്ശിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നേരത്തേ പാടിക്കുന്നിൽ സബ് സ്റ്റേഷൻ നിർമിക്കുന്നതിന് ബോർഡിൻ്റെ അനുമതി ലഭിച്ചിരുന്നില്ല. കൊയ്യം ഫീഡറിലൂടെ താൽക്കാലിക പരിഹാരം കാണാനാകുമായിരുന്നു.
ട്രാൻസിഷൻ, ഡിസ് ട്രിബ്യൂഷൻ കോർഡിനേഷൻ കമ്മിറ്റി പുതുതായി സബ് സ്റ്റേഷൻ നിർമാണത്തിനായും കവേർഡ് കണ്ടകടർ സ്ഥാപിക്കാനും ശ്രമങ്ങൾ തുടങ്ങി. കൊളച്ചേരി സെക്ഷനിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി മയ്യിലെ മുഴുവൻ ഉപഭോക്താക്കൾക്കും ഒരേ സമയം നൽകാനാകാത്തതാണ് വിഷയമാകുന്നത്.
ത്രീ ഫേസ് അപേക്ഷകൾ വർധിച്ചു.
ഗാർഹിക ഉപഭോക്താക്കളിൽ ത്രീ ഫേസിന് അപേക്ഷകൾ ഗണ്യമായി വർധിച്ചതും സസ് സ്റ്റേഷൻ്റെ ആവശ്യകത വർധിപ്പിക്കുന്നു.
ടി. സാജിത്
അസി: എഞ്ചിനീയർ, മയ്യിൽ കെ.എസ്.ഇ.ബി.
(റിപ്പോർട്ട് : എം. കെ. ഹരിദാസൻ)

Post a Comment