മയ്യിൽ - കണ്ണൂർ എയർപോർട്ടിനോടുള്ള വിവേചനം അവസാനിപ്പിച്ച് പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കണമെന്നും എയർപോട്ടിന്റെ വികസനം മുരടിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കേരള പ്രവാസി സംഘം മയ്യിൽ ഏരിയാ പ്രവർത്തക സംഗമം കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടു. സംഗമം ജില്ലാ എക്സിക്യൂട്ടീവ് അംഗം സി പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി മനോജ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ശിവൻ കെ വി, കെ സി വിജയൻ, വി കെ രാജീവൻ, അബ്ദുറഹ്മാൻ, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. 7000 പേരെ അംഗങ്ങളാക്കാൻ യോഗം തീരുമാനിച്ചു.
Post a Comment