Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 'ഒറവയലില്‍ ബുക്‌സ്ചാലഞ്ച്' പുസ്തക ശേഖരണവുമായി വായനശാല പ്രവര്‍ത്തകര്‍

'ഒറവയലില്‍ ബുക്‌സ്ചാലഞ്ച്' പുസ്തക ശേഖരണവുമായി വായനശാല പ്രവര്‍ത്തകര്‍



 മയ്യില്‍: ഗ്രന്ഥാലയത്തിലെ പുസ്തക ശേഖരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി  'ബുക്‌സ് ചാലഞ്ച്'പുസ്തക ശേഖരണയാത്ര നടത്തി വായനശാല പ്രവര്‍ത്തകര്‍. കടൂര്‍ ഒറവയല്‍ ഗ്രാമദീപം വായനശാല ഭാരവാഹികളും നാട്ടുകാരുമാണ് പുസ്തകചാലഞ്ച് സംഘടിപ്പിച്ചത്.  സെക്രട്ടറി അരയന്നൂര്‍ ലിബേഷ്, പ്രസിഡന്റ് എം. രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയന്‍ പി.വിനീഷ, മന്നിയോടത്ത് പുരുഷോത്തമന്‍, പി. ഉല്ലാസന്‍,പി.രാജിനി, കസ്തൂരി അരവിന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0/Post a Comment/Comments