©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമായ ശ്രീ രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിപ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടിയുടെ അധ്യക്ഷയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കൊളച്ചേരി ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ K. P. ശശിധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ. സി.രമണി ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, എ. കെ. ബാലകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു. സി. വി. തുടങ്ങിയവർ സംസാരിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിശ്രീജേഷ് കോയിലേരിയൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ മജീദ് കരക്കണ്ടം, നാസർ കോർളായി, അജയൻ. K.മണ്ഡലം ജനറൽ സെക്രട്ടറിമാരായ  ജിനേഷ് ചാപ്പാടി, മുഹമ്മദ് കുഞ്ഞി കെ വി, ഫാത്തിമ യു പി, മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, പ്രേമരാജൻ പുത്തലത്ത്, മുസമ്മിൽ. U, മൂസാൻ കുറ്റ്യാട്ടൂര്, തുടങ്ങിയവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്