തളിപ്പറമ്പ്: തളിപ്പറമ്പിൽ വെച്ച് നടക്കുന്ന കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ.എം. എസ്.എസ്) വനിതാവേദി സംസ്ഥാന സമ്മേളനത്തിൻ്റെ നടത്തിപ്പിനായി സ്വാഗത സംഘം കമ്മിറ്റി രൂപികരിച്ചു. കമ്മിറ്റി രൂപീകരണ സമ്മേളനം കെ.എം. എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വനിതാവേദി സംസ്ഥാന പ്രസിഡൻ്റ് ലതിക രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെ.എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഭാസ്കരൻ, സെക്രട്ടറിമാരായ കെ. പീതാംബരൻ, പി.കെ. ജനാർദ്ദനൻ, ശിവദാസൻ ഇരിങ്ങത്ത്, കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് കെ. വിജയൻ, കണ്ണൂർ ജില്ലാ സെക്രട്ടറി പി. വിജയൻ, ടി. രജനി, പി.ശ്രീധരൻ, പി.ചന്ദ്രൻ, എ. രവീന്ദ്രൻ, പി. ജയറാം പ്രകാശ്, ഷീബ രവീന്ദ്രൻ, ടി.വി. പത്മിനി, പി.വി.സജിന, കെ.വി. ഷീജ, യു.ഗീത, സൗമ്യ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. ബി. സുബാഷ് ബോസ് ആറ്റുകാൽ, രാജേഷ് പാലങ്ങാട്ട് (മുഖ്യ രക്ഷാ.), ലതിക രവീന്ദ്രൻ (ചെയർ.), പി.പി.വി. രവീന്ദ്രൻ (വർക്കി. ചെയർ.), പി.വിജയൻ (ജന. കൺ.), യു. നാരായണൻ (ട്രഷ.) എന്നിവരടങ്ങുന്ന 101 അംഗ ജനറൽ കമ്മിറ്റിയും സബ് കമ്മിറ്റികളും രൂപീകരിച്ചു.
Post a Comment