Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രണ്ടാം കടവ് സെൻ്റ് ജോസഫ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനം സംഘടിപ്പിച്ചു

രണ്ടാം കടവ് സെൻ്റ് ജോസഫ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനം സംഘടിപ്പിച്ചു

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് രണ്ടാംകടവ് സെൻ്റ് ജോസഫ് എൽ പി സ്കൂളിൽ ദേശീയ പതാക ഉയർത്തി. രാവിലെ 9 മണിയോടെ  ദേശിയ പതാക ഉയർത്തിയത് 
തുടർന്ന് കുട്ടികളെയും മാതാപിതാക്കളെയും ഹെഡ്മിസിസ് മിനി ടിച്ചർ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് സ്കൂൾ മാനേജർ Fr ജോസഫ് പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും  പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും  പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരെ നീണ്ട പോരാട്ടമാണ് രാജ്യം നടത്തിയത്. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്നേഹടീച്ചർ, ഷൈമോൾടീച്ചർ, സി.ടെലിഷ്യ തുടങ്ങിയവർ പ്രസംഗിച്ചു 
തുടർന്ന് മധുരം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്