മയ്യിൽ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (തിങ്കൾ ) നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായുള്ള ശോഭായാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബാലഗോകുലം മയ്യിൽ മേഖലയിൽ നടക്കുന്ന ശോഭായാത്രകൾ ഏട്ടാംമൈൽ സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ചെക്യാട്ട് ശ്രീ വിഷ്ണു ക്ഷേത്രത്തിലും, പെരുമാച്ചേരി മന്ദപ്പൻ ശ്രീമുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കാവിൽചാൽ ശ്രീമുത്തപ്പൻ ക്ഷേത്രത്തിലും,
കൊളച്ചേരിമുക്ക് മിനി സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് നാറാത്ത് പാണ്ഡ്യൻ തടത്തിലും, കൊളച്ചേരിപ്പറമ്പിൽ നിന്നും ആരംഭിച്ച് ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലും, പുല്ലൂപ്പി അംബേദ്കർ കോളനി റോഡിൽ നിന്നും ആരംഭിച്ച് വാരം റോഡ് മുത്തപ്പൻ ക്ഷേത്രത്തിലും സമാപിക്കും. ശോഭായാത്രയിൽ ഉറിയടി, വാദ്യമേളങ്ങൾ, ഗോപികാനൃത്തം, നിശ്ചലദൃശ്യങ്ങൾ, ഭജന, പായസദാനം തുടങ്ങിയവയും ഉണ്ടാകും. ജില്ലയിൽ ബാലഗോകുലം അഞ്ഞൂറോളം ശോഭായാത്രകളാണ് നടക്കുന്നത്.
Post a Comment