Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുൻ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുൻ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലെ വീട്ടിൽ ആയിരുന്നു അന്ത്യം.

ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ അദ്ദേഹം പാർട്ടി മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു. 2004-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

1992-ലെ ഉപതിരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയത്.

മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡണ്ട്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡണ്ട്, തിരൂർ എം.എസ്.എം പോളിടെക്നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്