മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

പി ടി എച്ച് കൊളച്ചേരി മേഖല വളണ്ടിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു

പി ടി എച്ച് കൊളച്ചേരി മേഖല വളണ്ടിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു

പള്ളിപ്പറമ്പ് : ആഗസ്റ്റ് 15ന് പള്ളിപ്പറമ്പിൽ ആരംഭിക്കുന്ന പി ടി എച്ച് മെഡിക്കൽ സെന്റർ & ഫാർമസിയുടെ പ്രചരണാർത്ഥം കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകളിലെ പൂക്കോയ തങ്ങൾ ഹോസ്പിസ് വളണ്ടിയർമാരുടേയും, പ്രാദേശിക വനിതാ ലീഗ് ഭാരവാഹികളുടെയും സംഗമം സംഘടിപ്പിച്ചു. കൊളച്ചേരി മേഖല പി.ടി.എച്ച് സെക്രട്ടറി മൻസൂർ പാമ്പുരുത്തി അധ്യക്ഷത വഹിച്ചു.  വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് റംസീനാ റഊഫ് മുഖ്യാതിഥിയായിരുന്നു.  പി.ടി.എച്ച് എക്സിക്യൂട്ടീവ് അംഗം കെ പി യൂസുഫ് കമ്പിൽ പദ്ധതി വിശദീകരിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി വി ഷമീമ, എം എസ് എഫ് ഹരിത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ടി പി ഫർഹാന, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി നസീർ പി.കെ.പി, യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് മുനീബ് പാറാൽ, പി.ടി.എച്ച് നേഴ്സ് ജാസ്മിൻ, മുസ്തഫ കമ്പിൽ, നഫീസ മയ്യിൽ,  ജുവൈരിയ കുറ്റ്യാട്ടൂർ, കെ സി. പി ഫൗസിയ, ഫായിസ് തണ്ടപ്പുറം സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്