ഗണിതത്തിൽ അത്ഭുതങ്ങൾ തീർക്കുകയാണ് കയരളം എ യു പി സ്കൂളിലെ കുട്ടികൾ.കഴിഞ്ഞവർഷം ത്രിവർണ്ണത്തിൽ ജോമട്രിക്കൽ പാറ്റേണുകൾ തീർത്ത കുട്ടികൾ ഈ വർഷംത്രിവർണ്ണത്തിൽ ഗണിത രൂപങ്ങളുടെ നിർമ്മിതികളാണ് നടത്തിയിരിക്കുന്നത്. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾ ദേശീയ പതാകയിലെ നിറങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഗണിതമാതൃകകൾ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നു.
വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരമാക്കിക്കൊണ്ട് ഗണിതത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വർഷം ഇങ്ങനെ ഒരു പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്.നമുക്ക് ചുറ്റുമുള്ള വസ്തുക്കളിൽ കാണുന്ന ഗണിതരൂപങ്ങൾ തിരിച്ചറിയുന്നതിനു കൂടി ഈ പ്രവർത്തനം സഹായിക്കും. സ്കൂളിലുള്ള മുഴുവൻ കുട്ടികളെയും പങ്കാളികളാക്കി ക്കൊണ്ടാണ് ഈ പ്രവർത്തനം നടത്തിയിരിക്കുന്നത്. ദേശീയ പതാകയുടെ നിറങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നടത്തിയിരിക്കുന്ന ഇത്തരം ഒരു നിർമ്മിതിയിൽ രക്ഷിതാക്കളും കുട്ടികളും വളരെയധികം താല്പര്യത്തോടെയാണ് ഇടപെട്ടിരിക്കുന്നത് എന്ന് പ്രധാന അധ്യാപിക ഇ കെ രതി അറിയിച്ചു
Post a Comment