©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL യങ് സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ട്ച്ചാലിൻ്റെ നേതൃത്വത്തിൽ വിമുക്ത ഭടനായ സി കെ ജിതേഷ്ന് അനുമോദനം നൽകി

യങ് സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ട്ച്ചാലിൻ്റെ നേതൃത്വത്തിൽ വിമുക്ത ഭടനായ സി കെ ജിതേഷ്ന് അനുമോദനം നൽകി

യങ് സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ട്ച്ചാലിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി. കളഞ്ഞു കിട്ടിയ 35,000 രൂപ പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് മാതൃകയായ യങ് സ്റ്റാർ സ്പോർട്സ് ക്ലബ് ട്രഷററും വിമുക്ത ഭടനുമായ സി കെ ജിതേഷ്നെ ആണ് അനുമോദിച്ചത്. മയ്യിൽ ഫെഡറൽ ബാങ്കിന് സമീപത്ത് നിന്നാണ് പണം കളഞ്ഞു കിട്ടിയത്.ഉടമസ്ഥനായ കയരളം മേച്ചേരിയിലെ ടീ കെ വിനീഷ് പോലീസ് സ്റ്റേഷനിൽ വന്ന് തുക കൈപ്പറ്റി.
യങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ബാബു പണ്ണേരിയുടെ നേതൃത്വത്തിൽ ജിതേഷിൻ്റെ വീട്ടിൽ നടന്ന പരിപാടിയിൽ ക്ലബ് പ്രസിഡൻ്റ് കെ സജിത്ത് അധ്യക്ഷത വഹിച്ചു. കെ പി രാജീവൻ, മനോഹരൻ കെ പി,കിരൺ എന്നിവർ സംസാരിച്ചു. പരിപാടിക്ക് സെക്രട്ടറി ബാബു പണ്ണേരി സ്വാഗതവും എൻ കെ രജിത്ത് നന്ദിയും രേഖപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്