Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് പാർത്ഥസാരഥി ബാലഗോകുലം ഗോപൂജ നടത്തി

കണ്ണാടിപ്പറമ്പ് പാർത്ഥസാരഥി ബാലഗോകുലം ഗോപൂജ നടത്തി

കണ്ണാടിപ്പറമ്പ് : പാർത്ഥസാരഥി ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീകൃഷണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്ര സന്നിധിയിൽ വെച്ച് ഗോപൂജ നടത്തി. കെ. ജനാർദ്ദനൻ നേതൃത്വം നൽകി. പി.സി.ദിനേശൻ, അജിത്ത് കോട്ടത്ത്, രജിലേഷ് സി ,  റിജു. എ, കെ.സതീശൻ, കെ.ഹരിദാസ്, സന്തോഷ്. പി എന്നിവർ പങ്കെടുത്തു. ക്ഷീര കർഷകൻ അനീഷിനെ ആദരിച്ചു. 
ശ്രീ നാരായണ ജയന്തി ദിനത്തിൽ ചൊവ്വാഴ്ച ചിത്രരചന, ക്വിസ് (മഹാഭാരതം)  മത്സരങ്ങൾ രാവിലെ 10 മുതൽ ശിവശക്തി കോംപ്ലക്സ് ഹാളിൽ വെച്ച് നടക്കും. എൽ.പി (പെൻസിൽ), യു.പി (ക്രയോൺ), ഹൈസ്കൂൾ (വാട്ടർ കളർ) എന്ന രീതിയിൽ കൃഷ്ണലീലയെ ആസ്പദമാക്കിയാണ് ചിത്രരചന. പങ്കെടുക്കുന്ന കുട്ടികൾ അന്നേ ദിവസം രാവിലെ 9.45 നു മുമ്പ് രജിസ്ട്രേഷൻ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9544088243, 9747289439 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്