ചിരപുരാതനമായ ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രകുളം പുനരുദ്ധാരണം നടത്തുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. 2024 സപ്തംബർ 8-ാം തീയ്യതി രാവിലെ 9 മണിക്ക് ക്ഷേത കുളം പരിസരത്ത് വെച്ച് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതി ഹോമം, ഭൂമി പൂജ, പ്രവർത്തി ഉദ്ഘാടനം എന്നിവ നടക്കും. തുടർന്ന് ക്ഷേത്രനടയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ ശ്രീ.പി. നന്ദകുമാർ ക്ഷേത കുളം നിർമ്മാണ പ്രവർത്തി ഏൽപ്പിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു. മുഴുവൻ ഭക്തജനങ്ങളെയും നാട്ടുകാരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
Post a Comment