ചട്ടുകപ്പാറ- ആഗസ്ത് 19 കൃഷ്ണപ്പിള്ള ദിനത്തിൽ lRPC വേശാല ലോക്കൽ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കിടപ്പിലായ രോഗികളെ സന്ദർശിച്ചു. അഞ്ച് സ്കോഡുകളായിട്ടാണ് സാന്ത്വന പരിചരണ പ്രവർത്തനം നടത്തിയത്. CPI(M) ഏറിയ കമ്മറ്റി അംഗം എം.വി സുശീല, വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു, ലോക്കൽ ഗ്രൂപ്പ് മെമ്പർമാരായ കെ.ഗോവിന്ദൻ, പി.ഭാസ്കരൻ, കെ.പി.ചന്ദ്രൻ, സി. നിജിലേഷ്, ലോക്കൽ കമ്മറ്റി മെമ്പർമാർ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.
Post a Comment