മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

നാടക പ്രവർത്തക സംഗമം 'തിരശീല' കൊളച്ചേരിമുക്ക് മുല്ലക്കൊടി ബേങ്ക് ഹാളിൽ നടന്നു

നാടക പ്രവർത്തക സംഗമം 'തിരശീല' കൊളച്ചേരിമുക്ക് മുല്ലക്കൊടി ബേങ്ക് ഹാളിൽ നടന്നു

പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച തിരശീല നാടക പ്രവർത്തക സംഗമം 'തിരശീല' കൊളച്ചേരിമുക്ക് മുല്ലക്കൊടി ബേങ്ക് ഹാളിൽ നടന്നു

ബേങ്ക് ഹാളിൽ നടന്ന പ്രവർത്തക സംഗമം ശ്രീധരൻ സംഘമിത്രയുടെ അധ്യക്ഷതയിൽ നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു.

ഹരിദാസ് ചെറുകുന്ന്, എവി അജയകുമാർ, മഹമൂദ് പറശ്ശിനിക്കടവ്, അഴീക്കോടൻ ചന്ദ്രൻ, രാധാകൃഷ്ണൻ പട്ടാന്നൂർ, പ്രദീപ് കണ്ണൂർ ,ഒ മോഹനൻ, പുഷ്പജൻ പാപ്പിനിശേരി ഗോപാലകൃഷ്ണൻ കൊളച്ചേരി, മനീഷ് സാംരംഗി, ഷജിൽ കുമാർ, മനോജ് മുണ്ടേരി, രാജീവൻ പണ്ടാരി എന്നിവർ പ്രസംഗിച്ചു.
രസതന്ത്രം, വർത്തമാനം, ഭയം എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. നാടക ഗാനങ്ങൾ, അനുഭവങ്ങൾ പങ്ക് വെക്കൽ എന്നിവയും ഉണ്ടായി.
എ. അശോകൻ സ്വാഗതവും വിനോദ് കെ നമ്പ്രം നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്