വളപട്ടണം ഖാസി സയ്യിദ് ജലാലുദ്ധീന്‍ തങ്ങളുടെ വിയോഗം വലിയ നഷ്ടം: എസ് ഡിപി ഐ

അഴീക്കോട്: മതപണ്ഡിതനും വളപട്ടണം ഖാസിയുമായ സയ്യിദ് ജലാലുദ്ധീന്‍ തങ്ങളുടെ വിയോഗം സമൂഹത്തിനും സമുദായത്തിനും വലിയ നഷ്ടമാണെന്ന് എസ് ഡിപി ഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് വാര്‍ത്താകുറിപ്പില്‍ പ്രസ്താവിച്ചു. ലളിതശൈലിയിലൂടെയും ആത്മീയമാര്‍ഗങ്ങളിലൂടെയും മാതൃകാപരമായ ജീവിതരീതി പിന്തുടര്‍ന്നിരുന്ന പണ്ഡിതനാണ് സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍. സമൂഹത്തിലെ നാനാവിധ ജനങ്ങളുമായി അടുത്തിടപഴകുകയും സേവനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുകയും ചെയ്ത അദ്ദേഹത്തിന്റെ രീതി പൊതു പ്രവര്‍ത്തകര്‍ക്ക് ഉത്തമ മാതൃകയാണ്. അദ്ദേഹത്തിന്റെ നന്മയും സ്‌നേഹവും എന്നും ജനമനസുകളില്‍ തെളിഞ്ഞുനില്‍ക്കും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമുണ്ടായ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും അബ്ദുല്ല നാറാത്ത് പ്രസ്താവിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്