മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

വ്യാപാരസ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടതിന് പിഴ ചുമത്തി

വ്യാപാരസ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടതിന് പിഴ ചുമത്തി

കണ്ണൂർ: ഗൃഹോപകരണ വ്യാപാര സ്ഥാപനത്തിലെ മാലിന്യങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ പരിസരത്ത് കൂട്ടിയിട്ടതിന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. കണ്ണൂർ കാൽടെക്സിനു സമീപം പ്രവർത്തിക്കുന്ന കണ്ണങ്കണ്ടി ഇ സ്റ്റോർ എന്ന വ്യാപാരസ്ഥാപനത്തിന് പിറകുവശമാണ് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടത് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ടെത്തിയത്. മാലിന്യം ഉടൻ തന്നെ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കുന്നതിന് സ്ഥാപന അധികൃതർക്ക് സ്ക്വാഡ് നിർദ്ദേശം നൽകി. കേരള മുനിസിപ്പൽ ആക്ട് അനുസരിച്ച് സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തുന്നതിനും തുടർ നടപടികൾക്കുമായി കണ്ണൂർ കോർപ്പറേഷന് സ്ക്വാഡ് നിർദ്ദേശം നൽകുകയും ചെയ്തു. 

     ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം ആണ് നഗരസഭ പരിധിയിൽ പരിശോധന നടത്തിയത്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്