Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാലവര്‍ഷം; വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം :ജില്ലാ കലക്ടർ

കാലവര്‍ഷം; വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം :ജില്ലാ കലക്ടർ

കണ്ണൂർ: കാലവര്‍ഷക്കാലത്തെ അധ്യയന ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതമായി സ്‌കൂളുകളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളുടെ സഹകരണത്തോടെ സ്‌കൂള്‍ അധികാരികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആയത് തഹസില്‍ദാര്‍മാര്‍/ വിദ്യാഭ്യാസ ഉപഡയറക്ടര്‍/ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നീ മാര്‍ഗങ്ങളിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ച് പ്രശ്‌നപരിഹാരം കാണണമെന്ന് കലക്ടര്‍ അറിയിച്ചു.

കാലവര്‍ഷം ശക്തിപ്രാപിക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് നിരവധി അപേക്ഷകള്‍ ഫോണ്‍ മുഖേനയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നുണ്ട്. മഴക്കാലത്ത് കാലാവസ്ഥ വകുപ്പിന്റെ റെഡ് അലര്‍ട്ട് ഉണ്ടാകുന്ന സാഹചര്യങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കേണ്ടി വരുന്നത്. അങ്ങനെയല്ലാത്ത അധ്യയന ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണം.

സാധാരണയിലും അധികരിച്ച അവധി ദിനങ്ങള്‍ ഉണ്ടാകുന്നത് പാഠഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും തടസ്സം സൃഷ്ടിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്