കരിമ്പം ഇലട്രിക്കൽ സെക്ഷനിൽ ഉൾപ്പെടുന്ന കുണ്ടുലാട് കിരാത്ത് വെള്ള കെട്ടിൽ ശക്തമായ കാലവർഷത്തിൽ ഇലക്ട്രിസിറ്റി കമ്പി പൊട്ടിയതിനെ തുടർന്ന് മൂന്ന് ദിവസമായി കറൻ്റില്ലാതെ വിഷമിച്ച കിരാത്തെ വീടുകളിലേക്കുള്ള വൈദ്യുത തടസ്സം ശരിയാക്കുവാൻ താൽക്കാലിക ചെങ്ങാടം ഉണ്ടാക്കി സാഹസികമായി കമ്പി കെട്ടുവാൻ തയ്യാറായത്. KSEB ജീവനക്കാരായ കുഞ്ഞാലി, അസീസ്, മധുസൂദനൻ എന്നിവരാണ് ഓവർസിയർ രാജേഷ് പണ്ണേരി വർക്കിന് നേതൃത്വം നൽകി. ലൈൻമാൻമാരായ രഞ്ജിത്ത്, രാമചന്ദ്രൻ, മാർട്ടിൻ എന്നിവർ പ്രവർത്തനത്തിന് സഹായം നൽകി. ഏതാണ്ട് അഞ്ച് മണിക്കൂർ വേണ്ടി വന്നു വൈദ്യുതി പുനസ്ഥാപിക്കാൻ. പ്രസ്തുത പ്രവർത്തനം നടത്തിയ ജീവനക്കാരെ അഭിനന്ദിച്ചു.
Post a Comment