Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജനത്തെ ദുരിതത്തിലാക്കിലാക്കി ഓവുചാൽ നവീകരണം

ജനത്തെ ദുരിതത്തിലാക്കിലാക്കി ഓവുചാൽ നവീകരണം

ഉള്ളിയേരി : യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി  ഉള്ളിയേരി ടൗണിലെ ഓവുചാൽ നവീകരണം.  ആഴ്ചകളായി ബസ് സ്റ്റാൻ്റിൽ നിന്നും പുറത്തേക്കുള്ള വഴി അടച്ചിട്ടിരിക്കയാണ്. ഇതു മൂലം ബസുകൾ സ്റ്റാൻ്റിലേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതും ഒരേ വഴിയിൽ .കൊയിലാണ്ടി റോഡിൽ ഇതുമൂലം സ്ഥിരമായി ഗതാഗതക്കുരുക്കും.
സ്റ്റാൻ്റിൽ നിന്നും പുറത്തേക്കിറങ്ങുന്ന ഭാഗത്ത് കരാറുകാരുടെ നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയാണ്.
കോൺക്രീറ്റ് മിക്സ് ചെയ്യുന്നതും ഇവിടെ വെച്ചാണ്. സ്റ്റാൻ്റിൽനിന്നും പുറത്തേക്കുള്ള വഴി തുറന്ന് കൊടുക്കാൻ അടിയന്തിര നടപടികൾ വേണമെന്ന ആവശ്യം ശക്തമാണ്.
റിപ്പോർട്ടർ :ഫൈസൽ നാറാത്ത്




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്