Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പൂവം പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; സൂര്യയ്ക്കായി തിരച്ചിൽ തുടർന്ന് സംഘം

പൂവം പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; സൂര്യയ്ക്കായി തിരച്ചിൽ തുടർന്ന് സംഘം

കണ്ണൂർ : പടിയൂരിൽ ചൊവ്വാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂർ സിബ്‌ഗ കോളേജ് ബിരുദവിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ മൃതദേഹമാണ് കിട്ടിയത്. തിരച്ചിലിൽ ഇന്ന് രാവിലെ പൂവം കടവിലെ വളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് ചക്കരക്കൽ നാലാം പീടികയിലെ സൂര്യക്കായി തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. എടയന്നൂർ ഹഫ്‌സത്ത്‌ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. വിവാഹിതയാണ്. ഏതാനും മാസം മുമ്പാണ് പിതാവ് മരണപ്പെട്ടത്. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്