കണ്ണൂർ: സമൂഹത്തിലെ തിന്മകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന യുവ തലമുറയ്ക്ക് മാത്രമേ രാജ്യത്തിന്റെ കരുത്തായി മാറാൻ സാധിക്കുകയുള്ളൂവെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ എം.പി. ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ യുവതലമുറ ആദർശ ദീപ്തമായി കർമ്മോത്സുകരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ചെയർമാൻ സി.വി. എ. ജലീൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
ജെ.ബി.എം. സംസ്ഥാന കോ-ഓർഡിനേറ്റർമാരായ അഡ്വ. ലിഷ ദീപക്, ഷാഫി പുൽപ്പാറ, പി.ഷമീർ, ജില്ലാ പ്രസിഡണ്ട് ഹരികൃഷ്ണൻ പൊറോറ, ദേശീയ സമിതി അംഗം എയ്ഞ്ചൽ മരിയ ജോസ്, കെ.സി. മുഹമ്മദ് ഫൈസൽ, കെ.പി.സാജു, സി.വി.സന്തോഷ്, കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാജേഷ്, ജില്ലാ കോ-ഓർഡിനേറ്റർ മാരായ ബി.ആനന്ദ ബാബു, പി.കെ. പ്രീത, എംപി. ഉത്തമൻ, സി. പി. സന്തോഷ് കുമാർ, എ.കെ. ദീപേഷ്, എം.എം. സഹദേവൻ, കെ.കെ. ബീന, പി. കെ. ഇന്ദിര എന്നിവർ പ്രസംഗിച്ചു. 'സോഷ്യൽ മീഡിയയും യുവ തലമുറയും' എന്ന വിഷയത്തിൽ ഡോ: പി. സരിൻ ഐ.എ.എസ്, നാട്ടറിവ് - നാടൻ പാട്ടുകൾ വിഷയത്തിൽ മാത്യൂസ് വയനാട് എന്നിവർ ക്ലാസ്സെടുത്തു. ബ്ലോക്ക് ചെയർമാൻമാരായ പി.വി.നാരായണൻ കുട്ടി, കെ.കെ.ഗീത, ദിനു മൊട്ടമ്മൽ, സി.വി. സുദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഞായറാഴ്ച വിവിധ സെഷനുകളിൽ ടി.പി. അശോകൻ, നിധിൻ നാങ്ങോത്ത്, രാധാകൃഷ്ണൻ മാണിക്കോത്ത്, കെ.പി.സാജു, കെ.ബാലചന്ദ്രൻ, ഡോ: ജി.വി.ഹരി, അഡ്വ. പി.എം. നിയാസ് എന്നിവർ ക്ലാസ്സെടുക്കും. സമ്മേളനം വൈകീട്ട് സമാപിക്കും.
Post a Comment