ഇലോണ്‍ മസ്കിന്‍റെ എ.ഐ ഫാഷൻ ഷോയിലൂടെ ലോക നേതാക്കന്മാരുടെ റാമ്ബ് വാക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ എന്നിവർ ഉള്‍പ്പെടെയുള്ള ലോക നേതാക്കന്മാർ ഭാവിയെ സംബന്ധിച്ച വേഷത്തില്‍ റാമ്ബ് വാക് നടത്തുന്ന എ.ഐ വിഡിയോ ഇതിനോടകം 35 ദശ ലക്ഷത്തോളം വ്യൂസ് നേടി.
മസ്‌കിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട വിഡിയോയില്‍ കമല ഹാരിസ്, ജോ ബൈഡൻ, ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ, പോപ്പ് ഫ്രാൻസിസ്, ടിം കുക്ക്, ഉത്തര കൊറിയയുടെ കിം ജോങ് ഉൻ, നാൻസി പെലോസി, ഷി ജിൻപിങ്, ജസ്റ്റിൻ ട്രൂഡോ, ബില്‍ ഗേറ്റ്‌സ്, ഹിലാരി ക്ലിൻ്റണ്‍, മാർക്ക് സക്കർബർഗ് എന്നിവരും ഉള്‍പ്പെടുന്നു. കൂടാതെ ജെഫ് ബെസോസ്, ബെർണി സാൻഡേഴ്സ്, ബില്‍ ഗേറ്റ്സ്, എലോണ്‍ മസ്‌ക് എന്നിവർ റണ്‍വേയിലൂടെ നടക്കുന്നതുമാണ് വിഡിയോ ദൃശ്യങ്ങള്‍.
പഫർ ജാക്കറ്റ് ധരിച്ച മാർപാപ്പ കുരിശുമായി റാംപില്‍ നടക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനാണ് തൊട്ടുപിന്നില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഉജ്ജ്വലവും ബഹുവർണ്ണവുമായ വസ്ത്രത്തില്‍ ശ്രദ്ധേയനായി.മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ യോദ്ധാക്കളുടെ പ്രചോദിത വസ്ത്രങ്ങള്‍, ബാസ്‌ക്കറ്റ് ബോള്‍ വേഷം, ജനപ്രിയ ആനിമേഷൻ സീരീസിലെ വേഷം എന്നിവ ഉള്‍പ്പെടെ വിവിധ വസ്ത്രങ്ങളില്‍ കാണപ്പെട്ടു. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, ലൂയിസ് വിറ്റണ്‍ സ്യൂട്ടില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രസിഡന്റ് ബൈഡൻ സണ്‍ഗ്ലാസ് ധരിച്ച് വീല്‍ചെയറില്‍ വന്നു. ഫ്യൂച്ചറിസ്റ്റിക് ടെസ്‌ലയുടെയും എക്‌സിന്റെയും വസ്ത്രത്തില്‍ ഒരു സൂപ്പർഹീറോയുടെ വേഷം ധരിച്ചായിരുന്നു മസ്കിന്റെ വരവ്.
എ.ഐ ഫാഷൻ വീക്ക് വീഡിയോയിലെ ഏറ്റവും കൗതുകകരമായ ഘടകങ്ങളിലൊന്ന് സമീപകാല മൈക്രോസോഫ്റ്റ് തകർച്ചയെക്കുറിച്ചുള്ളതാണ്. മുൻ മൈക്രോസോഫ്റ്റ് സി.ഇ.ഒ ബില്‍ ഗേറ്റ്‌സിന്‍റെ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് ജൂലൈ 19-ന് ലോകമെമ്ബാടുമുള്ള മൈക്രോസോഫ്റ്റ് ഉപയോക്താക്കള്‍ നേരിട്ട വ്യാപകമായ പ്രശ്‌നത്തെ പരാമർശിക്കുന്നു.
Video 👆☝👆☝👆
Post a Comment