മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ചൂളിയാട് എ എൽ പി സ്കൂൾ 1925ൽ സ്ഥാപിതമായതാണ്. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകി ഒരു നാടിൻ്റെ ആകെ വെളിച്ചമായി നിലകൊള്ളുന്ന വിദ്യാലയ മുത്തശ്ശി ശതാബ്ദി ആഘോഷത്തിന് ഒരുങ്ങുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിന്
ഗ്രാമപഞ്ചായത്ത് മെമ്പർ ഒ ഷിനോജ് ചെയർമാനും സ്ക്കൂൾ മാനേജർ കെ.കെ സുധാകരൻ കൺവീനറുമായ 51 അംഗ സംഘാടക സമിതി രൂപീരിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ദിവ്യ പി എസ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഒ ഷിനോജിൻ്റെ അധ്യക്ഷതയിൽ മലപ്പട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി പി ലക്ഷ്മണൻ, കെ.കെ ഗോപാലൻ.
കെ. വി മിനി, എ കെ സതി, കെ.കെ സുധാകരൻ,
പി പി ഉണ്ണികൃഷ്ണൻ, എ പുരുഷോത്തമൻ, എം പി രാധാകൃഷ്ണൻ, അയനത്ത് മുകുന്ദൻ, എം എം സജിത്ത്, ടി. ഹരിദാസൻ, ഇ.കെ സോമശേഖരൻ, രഘൂത്തമൻ കെ വി, കെ.എം പാർവ്വതി ടീച്ചർ, കെ കെ. മോഹനൻ, ഒ.വി രത്നകുമാരി, പി.പി ഉണ്ണികൃഷ്ണൻ, ഒ സന്തോഷ്, കെ പുരുഷോത്തമൻ, പി നാരായണൻ, ചൂളിയാട് ദാമു, രഞ്ജിത്ത് മാസ്റ്റർ, എന്നിവർ സംസാരിച്ചു. പി എസ് ദിൽന ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
Post a Comment