Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തോറ്റംപാട്ടിലെ ശബ്ദ്ദ സൗന്ദര്യം കുമാരൻ ഗുരുക്കൾ വിട പറഞ്ഞു

തോറ്റംപാട്ടിലെ ശബ്ദ്ദ സൗന്ദര്യം കുമാരൻ ഗുരുക്കൾ വിട പറഞ്ഞു

തെയ്യം കലയിലും താന്ത്രികവിദ്യയിലും പ്രശസ്തനായിരുന്ന, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായിരുന്ന കാഞ്ഞൻ പൂജാരിയുടെ മകൻ കുമാരൻ ഗുരുക്കൾ അച്ഛന്റെ വഴിയിലൂടെ നടന്ന് അച്ഛനോളം വളർന്ന് അനുഷ്ഠാന കലയുടെ അമരത്ത് കാലങ്ങളായി അജയ്യനായി വാഴുകയായിരുന്നു. അറിവും സൗന്ദര്യവും സ്വരശുദ്ധിയും ഒത്തിണങ്ങിയ ഗുരുക്കൾ തെയ്യക്കോലം കെട്ടിയാടിയും, തോറ്റം പാടിയുണർത്തിയും വടക്കൻ മലബാറിലെ ക്ഷേത്രങ്ങളിൽ നിറഞ്ഞു നിന്നു. തുടിവാദ്യകലയിൽ കുലപതിയായി വാണ ഗുരുക്കൾ ചിമ്മാനക്കളി എന്ന ഗ്രാമീണ കലാരൂപം കേരളത്തിനകത്തും പുറത്തും പരിചയപ്പെടുത്തി പെരുമ നേടിയപ്പോൾ ഫോക് ലോർ അക്കാദമി അദേഹത്തെ ഫെല്ലോഷിപ്പും അവാർഡും നൽകി ആദരിച്ചു. കൂടാതെ നിരവധി പ്രാദേശിക അംഗീകാരങ്ങൾക്കൊപ്പം. കാളൻ പുരസ്കാരവും ഏറ്റുവാങ്ങി. കർക്കിടകം 16 ന് മാടായിക്കാവിലെ മാരിത്തെയ്യങ്ങൾക്ക് അകമ്പടിയായി ശിഷ്യഗണങ്ങൾക്കൊപ്പം സ്ഥിരം സാന്നിദ്ധ്യമായിരുന്ന ഗുരുക്കൾ ഇനി ഓർമ്മകളിൽ മാത്രം. എഴുപത്തി മൂന്നാം വയസ്സിൽ ആ ശബ്ദ്ദം നിലച്ചു, കണ്ണുകൾ എന്നന്നേയ്ക്കു മായ് അടഞ്ഞു.
സംസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വാടിക്കൽ സമുദയിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്