Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കലാഗൃഹത്തിന്റെ ഗുരുപൂജ പുരസ്കാരം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്

കലാഗൃഹത്തിന്റെ ഗുരുപൂജ പുരസ്കാരം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്

കലാ ഗ്യഹത്തിന്റെ ഗുരുപൂജ പുരസ്കാരം കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ വച്ച് സംഗീതസംവിധായകൻ ദർശൻ രാമനിൽ നിന്നും പ്രഭാഷകൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങുന്നു
കണ്ണൂർ : കലാഗൃഹത്തിന്റെ ഈ വർഷത്തെ ഗുരുപൂജ പുരസ്കാരം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് സമ്മാനിച്ചു. കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത സിനിമ സംഗീത സംവിധായകൻ ദർശൻ രാമനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. രമണി പീതാംബരൻ, ഡോ: കെ പി ധനലക്ഷ്മി (ഗുരുപൂജ), ഇ കെ പീതാംബരൻ മാസ്റ്റർ (ഗാനശ്രീ), രാജേഷ് പാലങ്ങാട്ട് (കർമ്മ സാരഥി), പി മുഹമ്മദ് ഷഹീർ (ഗാനശ്രീ), വി പി മിഥുൻ (അക്ഷരശ്രീ), വല്ലി ടീച്ചർ (ഭാവപ്രിയ), പ്രേംരാജ് നമ്പ്യാർ (സാഹിത്യശ്രീ), വിജിനി കണ്ണൻ (യുവ സാഹിത്യം), എന്നീ പ്രതിഭകളെയാണ് ആദരിച്ചത്. കലാഗൃഹം പ്രസിഡണ്ട് നാട്യരത്നം കവിത അദ്ധ്യക്ഷത വഹിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്