ഉള്ളിയേരി തെരുവത്ത് കടവിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി ടി ഇസ്മായിൽ സംസാരിക്കുന്നു. |
ഉള്ളിയേരി: ജൂലായ് 30ന് ഉള്ളിയേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സമാപിച്ചു. നിലവിലെ എൽഡിഎഫ് മെമ്പർ രാജിവച്ചതിന് തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി റംല ഗഫൂർ ആണ് മത്സരിക്കുന്നത്. ജന പിന്തുണകൊണ്ടും പ്രവർത്തന മികവുകൊണ്ടും ജനങ്ങൾക്കിടയിൽ വലിയ അംഗീകാരമാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നിലവിൽ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതിക്കെതിരായും വാർഡിലെ നിലവിലെ വികസന മുരടിപ്പിനെതിരായും ജനങ്ങളുടെ ശക്തമായ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
ലോകസഭ തെരഞ്ഞെടുപ്പിൽ എം കെ രാഘവൻ ബൂത്തിൽ നേടിയ ഭൂരിപക്ഷവും യുഡിഎഫ് വിജയത്തിന് കരുത്തേക്കും. തെരുവത്ത് കടവിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് യുഡിഎഫ് പഞ്ചായത്ത്,വാർഡ് നേതാക്കന്മാർ നേതൃത്വം നൽകി. തെരുവത്ത് കടവിൽ ചേർന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കെ രാമചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ റെജീഷ് ആയിരോളി അധ്യക്ഷത വഹിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് എടാ ടത്ത് രാഘവൻ,ഡിസിസി ട്രഷറി ഗണേഷ് ബാബു, ബാലുശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സാജിത് കൊറോത്ത്,യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ, കൺവീനർ കൃഷ്ണൻ കൂവിൽ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത് കെ കെ സുരേഷ്, പി പി കോയ നാറാത്ത്,റഹീം എടത്തിൽ, സതീഷ് കണ്ണൂര്, എം സി അനീഷ്, ശ്രീധരൻ പലയാട്ട്,ഷമീം പുളിക്കൽ, ടി ഹരിദാസൻ, ഷൈനി പാട്ടാങ്കോട്ട്, സുജാത നമ്പൂതിരി, ബിന്ദു കോറോത്ത്, എൻ പി ഹേമലത,സ്ഥാനാർത്ഥി റംല ഗഫൂർ,ലബീബ് മുഹ്സിൻ എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ടർ :ഫൈസൽ നാറാത്ത്
Post a Comment