കൊളച്ചേരി; ചന്ദ്രിക ദിനപത്രം സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിനിൽ കൂടുതൽ വരിക്കാരെ ചേർത്തവർക്ക് മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രചാരണസമിതി ഏർപ്പെടുത്തിയ അവാർഡിന് യഥാക്രമം കമ്പിൽ, പന്ന്യങ്കണ്ടി, പാമ്പുരുത്തി ശാഖകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. 5001, 3001, 2001 എന്നിങ്ങനെയുള്ള ക്യാഷ് അവാർഡും പ്രത്യേക ഉപഹാരങ്ങളുമാണ് മേൽശാഖ കമ്മിറ്റികൾക്ക് ലഭിക്കുക.
ജൂൺ ഒന്നു മുതൽ 25 വരെ ജില്ലയിൽ നടന്ന ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിനിൽ കൂടുതൽ വരിക്കാരെ ചേർത്ത് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയത് കൊളച്ചേരി പഞ്ചായത്തായിരുന്നു. കൂടാതെ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അറിവിൻ തിളക്കം, നൂറുൽ മആരിഫ് പദ്ധതികൾ ജില്ലയിൽ ഏറ്റവും കൂടുതൽ നടപ്പിലാക്കിയ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനങ്ങളും കൊളച്ചേരി നേടിയതോടെ ജില്ലയിൽ ഹാട്രിക് നേട്ടം കരസ്ഥമാക്കിയ പഞ്ചായത്തായി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് മാറി.
ക്യാമ്പയിൻ ജേതാക്കൾക്കുള്ള അനുമോദന ചടങ്ങ് ജൂലൈ 15ന് തിങ്കളാഴ്ച്ച 7 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടക്കും. ഇത് സംബന്ധമായ അവലോകന യോഗത്തിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം, പഞ്ചായത്ത് ചന്ദ്രിക പ്രചാരണസമിതി കൺവീനർ മൻസൂർ പാമ്പുരുത്തി, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിമാരായ പി.കെ.പി നസീർ, അന്തായി നൂഞ്ഞേരി, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സംസാരിച്ചു.
Post a Comment