സേവന, സന്നദ്ധ പ്രവർത്തനങ്ങളുമായി മയ്യിൽ ലയൺസ് ക്ലബ് ;-

പുതിയ ലയൺസ് വർഷാരംഭമായ ജൂലൈ 1 ന് വിവിധ സന്നദ്ധ, സേവന പ്രവർത്തനങ്ങൾ നടത്തി ലയൺസ് ക്ലബ് മയ്യിൽ മാതൃകയായി... അന്തർ ദേശീയ ചാർട്ടേഡ് അക്കൗണ്ടന്റ് ഡേയുടെ ഭാഗമായി ഇന്ന് കാലത്ത് 8 മണിക്ക് മയ്യിൽ പാടിക്കുന്ന്, അരിമ്പ്ര റോഡിന് സമീപം താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്  ശരത് ചന്ദ്രൻ എ (ACA Mcom) യുടെ  വീട്ടിൽ ചെന്ന് ആദരിച്ചു, തുടർന്ന് ഡോക്ടേർസ് ഡേ യോടനുബന്ധിച്ച് മയ്യിൽ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ ജനകീയ ഡോക്ടറായ രാജേഷ് പിവി യെ ആദരിക്കുകയും, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ആശുപത്രി വളപ്പിൽ ഔഷധ വൃക്ഷങ്ങൾ നട്ടു, പിന്നീട് മയ്യിൽ 8/6 ൽ താമസിക്കുന്ന
അസുഖ ബാധിതയായ അന്യദേശ കുടുംബത്തിന് ഭക്ഷ്യധാന്യ കിറ്റും, സാമ്പത്തിക സഹായവും കൈമാറി, ശേഷം മയ്യിൽ ലയൺസ് അംഗങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന് രക്തദാനവും ചെയ്തു
മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് എ കെ രാജ് മോഹന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പി കെ നാരായണൻ, ബാബു പണ്ണേരി, രാധാകൃഷ്ണൻ പി, പ്രേമരാജൻ സി കെ തുടങ്ങി മറ്റ് ക്ലബ് അംഗങ്ങളും പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്