Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു

ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു

പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിലെ GDS റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു. ഞങ്ങളുടെ ഒരു അവധി നിങ്ങളുടെ സേവനത്തിന് എന്ന മുദ്രാവാക്യം ഉയർത്തി ഭാരതീയ പോസ്റ്റൽ എംപ്ലോയിസ് ഫെഡറേഷൻ [BPEF] കണ്ണൂർ ജില്ലയിൽ കണ്ണൂർ, തളിപ്പറമ്പ്, ചക്കരക്കൽ, മയ്യിൽ, പയ്യന്നൂർ ഭാഗങ്ങളിലായി അഞ്ചു സെൻ്ററുകളിലായി  28/ 07/ 24 ന് രാവിലെ 10 മണി മുതൽ 1 മണി വരെ ആണ് പരിപാടി സംഘടിപ്പിച്ചത്. മയ്യിൽ ബസ്സ് സ്റ്റാൻഡിൻ്റ് റോഡിന് സമീപം നടന്ന പരിപാടിയിൽ BPEF ഡിവിഷൻ നേതാക്കളായ രജീഷ് kv, കെ കിരൺ, എൻ സി വാസുദേവൻ, അജേഷ് കട്ടോളി എന്നിവർ നേതൃത്വം നൽകി. നിരവധി ഉദ്യോഗാർത്ഥികൾ ഹെൽപ് ഡെസ്കിൻ്റെ സേവനം തേടിയെത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്