Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ തെരുവുനായ പിന്നാലെ പാഞ്ഞു ഭയന്നോടിയ വിദ്യാർഥി വീണ് പരുക്കേറ്റു

കുറ്റ്യാട്ടൂർ തെരുവുനായ പിന്നാലെ പാഞ്ഞു ഭയന്നോടിയ വിദ്യാർഥി വീണ് പരുക്കേറ്റു

കുറ്റ്യാട്ടൂർ തെരുവുനായ പിന്നാലെ പാഞ്ഞു ഭയന്നോടിയ വിദ്യാർഥി വീണു പരുക്കേറ്റ് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാവന്നൂർ മുടൻകുന്നിലെ അബ്‌ദുൽസലാമിൻ്റെയും റഷീദയുടെയും മകൻ നിഷ്‌വാ(14)ണ് ചികിത്സയിൽ ഉള്ളത്. ഇന്നലെ രാവിലെയാണ് സംഭവം. വീടിനു സമീപത്തെ റോഡിലൂടെ നടന്നു പോകുകയായിരുന്ന നിഷ്‌വാൻ്റെ പിന്നാലെ തെരുവ് നായ പായുകയായിരുന്നു സമീപത്തെ വീടിൻ്റെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വീണ് കാലുകൾക്ക് പരുക്കേറ്റത്. ജനജീവിതത്തിനു ഭീഷണിയായി മാറിയിരിക്കുകയാണ് കുറ്റ്യാട്ടൂരിൽ തെരുവുനായകള്‍. തെരുവുനായ ശല്യത്തിനു നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

0/Post a Comment/Comments