കമ്പിൽ : ഉന്നത വിജയം നേടിയ അക്ഷര കോളേജ് വിദ്യാർത്ഥികളെ അനുമോദിച്ചു. കോളേജിൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻവി ശ്രീജിനി പരിപാടി ഉദ്ഘാടനം ചെയ്തു. 97 % വിജയം നേടിയ NIOS +2, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് വിദ്യാർത്ഥികൾ, നവോദയ എൻട്രൻസ് ജേതാക്കൾ, ഡിഗ്രി വിജയികൾ എന്നിവരെയാണ് അനുമോദിച്ചത്.
കൊളച്ചേരി പഞ്ചായത്ത് മെമ്പർ പിവി വത്സൻ മാസ്റ്റർ സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. എഴുത്തുകാരൻ ഡോ: മുരളി മോഹനൻ, പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ വൈസ് പ്രസി: രാജേഷ് പാലങ്ങാട്ട്, വി പി നവാസ് എന്നിവർ പ്രസംഗിച്ചു . പിപി സീത സ്വാഗതവും, പി വി ജിൻഷ നന്ദിയും പറഞ്ഞു.
കോളേജ് അനുമോദന സദസ്സ് ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി ഉദ്ഘാടനം ചെയ്യുന്നു. |
Post a Comment