മയ്യിൽ ഏരിയ പ്രവാസി ഫാമിലി വെൽഫെയർ കോ-ഓപ്പ് സൊസൈറ്റി നവീകരിച്ച ഓഫീസ് ഉദ്ഘാടനം 2024 ജൂലൈ 29 തിങ്കളാഴ്ച രാവിലെ 11:30ന് ബാങ്ക് പരിസരത്ത് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം വി അജിതയുടെ അധ്യക്ഷതയിൽ എംഎൽഎ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടന നിർവഹിക്കും.
ചടങ്ങിൽ മയ്യിൽ പ്രവാസി കോ-ഓപ്പ് സൊസൈറ്റി പ്രസിഡൻറ് ശ്രീ ശിവൻ കെ വി സ്വാഗതം പറയും. മയ്യിൽ പ്രവാസി കോ-ഓപ്പ് സൊസൈറ്റി സെക്രട്ടറി ശ്രീ കെ വി പ്രജിത്ത് റിപ്പോർട്ട് അവതരിപ്പിക്കും.
ഹാൻവീവ് ചെയർമാൻ ശ്രീ ടി കെ ഗോവിന്ദൻ മാസ്റ്റർ കോൺഫറസ് ഹാൾ ഉദ്ഘാടനവും, തളിപ്പറമ്പ് അസിസ്റ്റൻറ് രജിസ്റ്റാർ ജനറൽ ശ്രീ സുനിൽകുമാർ വി സ്ട്രോങ്ങ് റൂം ഉദ്ഘാടനവും നിർവഹിക്കും. മുല്ലക്കൊടി റൂറൽ ബാങ്ക് പ്രസിഡണ്ട് ഹരികൃഷ്ണൻ മാസ്റ്റർ ആദ്യ നിക്ഷേപം സ്വീകരിക്കും. MDS സ്വീകരിക്കൽ മുല്ലക്കൊടി യൂണിറ്റ് ഇൻസ്പെക്ടർ ശ്രീമതി എൻ ബിന്ദു നിർവഹിക്കും.
കണ്ണൂർ ജില്ല പ്രവാസി സംഘം സെക്രട്ടറി ശ്രീ പ്രശാന്ത് കുട്ടാബള്ളി ആദരവ് സമർപ്പണം നടത്തും.
തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് ഡയറക്ടർ ശ്രീ എൻ അനിൽകുമാർ, മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ കെ ബിജു, മയ്യിൽ കേരള ബാങ്ക് മാനേജർ ശ്രീ സരളാഷൻ ടിവി, മയ്യിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ പി വി മോഹനൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ പി വി ഗംഗാധരൻ, മയ്യിൽ വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി ശ്രീ എം എം ഗിരീശൻ, മയ്യിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ശ്രീ രാജീവൻ മാണിക്കോത്ത് എന്നിവർ ആശംസയും മയ്യിൽ പ്രവാസി കോ-ഓപ്പ് സൊസൈറ്റി വൈസ് പ്രസിഡണ്ട് ശ്രീ കെ സി വിജയൻ നന്ദിയും പറയും.
Post a Comment