കൊളച്ചേരി :- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം നേടിയ ഡോ. ശ്യാം കൃഷ്ണന് പെരുമാച്ചേരി പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 21 ഞായറാഴ്ച പൗരസ്വീകരണം നൽകുന്നു. ജൂലൈ 21 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പെരുമാച്ചേരി സി ആർ സി ക്ക് സമീപത്ത് വച്ചാണ് സ്വീകരണം.
പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് രൂപം നൽകി. കെ പി സജീവ് ചെയർമാനായും അഡ്വ.സി ഒ ഹരീഷ് ജന.കൺവീനറും സി കെ സുരേഷ് ബാബു മാസ്റ്റർ വൈസ് ചെയമാനും വി കെ ഉജിനേഷ് ജോ.കൺവീനറും എം ഷാജി ട്രഷററുമായി 501 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി പ്രവർത്തനമാരംഭിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാനായി സുനീഷ് എം, കൺവീനറായി സജിത്ത് സി എന്നിവരെയും സ്റ്റേജ് & ഡക്കറേഷൻ ചെയർമാനായി വിനോദ് ടി, കൺവീനറായി ദിനേശൻ പി പി എന്നിവരെയും
മീഡിയ & പബ്ലിസിറ്റി ചെയർമാനായി ഗിരീശൻ മാസ്റ്റർ, കൺവീനറായി പ്രദോഷ് പുത്തൻപുരയിൽ എന്നിവരെയും ഫിനാൻസ് കമ്മിറ്റി ചെയർമാനായി ടി പി സുമേഷ്, കൺവീനറായി വി കെ ഉണ്ണികൃഷ്ണൻ എന്നിവരെയും ഫുഡ് കമ്മിറ്റി ചെയർമാനായി സുധീർ എ കെ, കൺവീനറായി സഗുണൻ കെ വി എന്നിവരെയും വെൽഫയർ കമ്മിറ്റി ചെയർമാനായി ഷിജി ടി കൺവീനറായി റൈജു പി വി എന്നിവരെയും തിരഞ്ഞെടുത്തു.
Post a Comment