മയ്യിൽ ലയൺസ് ക്ലബ്ബിന്റെ 2024 - 25 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്റായി ലയൺ എ കെ രാജ്‌മോഹൻ സെക്രട്ടറി ലയൺ പി.രാധാകൃഷ്ണൻ ട്രെഷറർ,ലയൺ സി. കെ.പ്രേമരാജൻ, എന്നിവർക്ക് പുറമേ ബാബു പണ്ണേരി, സുരേന്ദ്രൻ കെ പി, ശിവരാമൻ കെ വി എന്നിവർ വൈസ് പ്രസിഡന്റുമാരായും, ദീപു നരിക്കാടൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഭാരവാഹികളുടെ സ്ഥാനാരോഹണവും, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും കണ്ണാടിപ്പറമ്പ് അളോ ക്കൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
ലയൺ പി കെ നാരായണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ലയൺ ടൈറ്റസ് തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു, ലയൺ വി. വേണുഗോപാൽ, ലയൺ പ്രകാശൻ കാണി, ലയൺ adv. ശ്രീജ സഞ്ജീവ്, ലയൺ ശ്രീജ മനോജ്, ലയൺ ബാബു പണ്ണേരി, ലയൺ രാജീവ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു. സർവീസ് പ്രോജക്ടിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് സ്വദേശി കുമാരി അഭിരാമിക്ക് പഠന സഹായം കൈമാറി മയ്യിൽ ക്ലബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ലയൺസ് ക്ലബ് അംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും നടന്നു. ഈ വർഷം നിരവധി സാമൂഹിക, സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുമെന്ന് നിയുക്ത പ്രസിഡന്റ് എ കെ രാജ്‌മോഹൻ അറിയിച്ചു.
Post a Comment