വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുനൂറ് കേഡറ്റുകൾ പങ്കെടുത്തു
ജൂനിയർ റെഡ് ക്രോസ് ജില്ലാ ക്യാമ്പ് നടത്തി
മയ്യിൽ: പൊതു വിദ്യാലയത്തിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ ക്യാമ്പ് നടത്തി. കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പരിപാടിജെ. ആർ. സി. ജില്ല കോർഡിനേറ്റർ മുഹമ്മദ് കീ ത്തേടത്ത് ഉദ്ഘാടനം ചെയ്തു. പി.ടി. എ. പ്രസിഡൻ്റ് എം. നിസാർ അധ്യക്ഷത വഹിച്ചു.. ജെ. ആർ സി ജില്ല പ്രസിഡൻ്റ എൻ.ടി സുധീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ഉപജില്ല കോർഡിനേറ്റർ പി. കെ.അശോകൻ, എൻ.നസീർ, ജെ. ആർ.സി. കൗൺസിലർമാരായ ശാന്തി ഭൂഷൺ എം, നാദിറ മഹമൂദ്, ശരണ്യ കെ,ബീന എം ,ലയൺസ് ക്ലബ് പ്രസിഡൻ്റ് രാധാകൃഷ്ണൻ പി പ്രസംഗിച്ചു. ദീർഘകാലമായി ജെ.ആർ.സി. ഉപജില്ല കോർഡിനേറ്ററായ ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി.കെ അശോകനെ ക്യാമ്പിൽ ആദരിച്ചു. സൈബർ സുരക്ഷയെക്കുറിച്ച് സിവിൽ പോലീസ് ഓഫീസർ ദിജിൻ രാജ് പി.കെ ക്ലാസെടുത്തു. ക്യാമ്പ് പ്രവർത്തനങ്ങളും കലാപരിപാടികളും നടന്നു

Post a Comment