Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തന ഉദ്ഘാടനവും, പ്രഥമ പുരസ്കാര വിതരണവും ഓഗസ്റ്റ് 18ന്

കൊളച്ചേരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തന ഉദ്ഘാടനവും, പ്രഥമ പുരസ്കാര വിതരണവും ഓഗസ്റ്റ് 18ന്

കൊളച്ചേരി : കൊളച്ചേരി മിത്ര ട്രസ്റ്റിന്റെ പ്രവർത്തന ഉദ്ഘാടനവും പ്രഥമ പുരസ്കാര വിതരണവും 2024 ഓഗസ്റ്റ് 18 ഞായറാഴ്ച നടക്കും. പരിപാടിയുടെ മുന്നോടിയായി നടന്ന സംഘാടകസമിതി രൂപീകരണം ട്രസ്റ്റ് ചെയർമാൻ എം വി ബാലകൃഷ്ണൻ പെരുമലയന്റെ അധ്യക്ഷതയിൽ ട്രസ്റ്റ് രക്ഷാധികാരി സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. കെ രാമകൃഷ്ണൻ മാസ്റ്റർ വിശദീകരണം നടത്തി.
മനീഷ് സാരംഗി, സുബ്രൻ കൊളച്ചേരി, രാമൻ പണിക്കർ കൊളച്ചേരി, ഗിരീഷ് മേലൂർ, എം ബി കുഞ്ഞിരാമൻ, ഷിജിൽ എംവി, പ്രജിത്ത് മമ്പാല, മനോജ് കമ്പിൽ, ശ്രീ രഞ്ജിനി വി വി എന്നിവർ സംസാരിച്ചു. എം പി രാമകൃഷ്ണൻ സ്വാഗതവും, ഷൈന ആർ പണിക്കർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:
രാധാകൃഷ്ണൻ മാണിക്കോത്ത് (ചെയർമാൻ)
എം.വി ബാലകൃഷ്ണൻ പെരുമലയൻ  (കൺവീനർ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്