ഗവ. എൽ.പി സ്കൂൾ കോറളായിത്തുരുത്തിയിൽ വായനാദിനത്തോടനുബന്ധിച്ച് "ഹൃദയത്തിൽ നിന്നും കൈകളിലേക്ക്" ക്യാമ്പയിൻ സംഘടിപ്പിച്ചു

ഗവ. എൽ.പി സ്കൂൾ കോറളായിത്തുരുത്തിയിൽ വായനാദിനത്തോടനുബന്ധിച്ച് മയ്യിൽ ITM കോളേജ് BBA ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ച് "ഹൃദയത്തിൽ നിന്നും കൈകളിലേക്ക് " എന്ന പേരിൽ പുസ്തക ക്യാമ്പയിൻ സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം വി അജിത ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി സുചിത്ര എ പി അധ്യക്ഷതയും ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ കെ സ്വാഗതവും പറഞ്ഞു.ITM ഡിപ്പാർട്ട്മെൻ്റ് ഓഫ് മാനേജ്മെൻ്റ് HOD ശ്രീമതി സജ്ന കെ പുസ്തക വിതരണം നടത്തി.IT M കോളേജ് അസിസ്റ്റൻ്റ് ഫ്രൊഫസർമാരായ രസ്ന ടി.പി പി,ഷെസിയ നൂബി, അസിസ്റ്റൻ്റ് ലൈബ്രേറിയൻ ഷീന ജോസഫ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റുഡൻ്റ് കോർഡിനേറ്ററായ പൗർണ്ണമി രവീന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു. നൂറോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത ഐ ടി എം കോളേജിൻ്റെ സേവനംഅഭിനന്ദനാർഹമാണ്.  


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്