മയ്യിൽ ചിലമ്പൊലി കലാവിദ്യാലയവും കണ്ണൂർ മലയാള ഭാഷാപോഷണ വേദിയും ചേർന്ന് പൈതൃകം തേടി എന്ന പ്രോജക്ട് രചനയ്ക്ക് ജില്ലാ തലത്തിൽ ഏർപ്പെടുത്തിയ ചിരുതൈഅമ്മ മയ്യിൽ കിളിയളം സ്മാരക സർഗ പ്രതിഭാ പുരസ്ക്കാരങ്ങൾ പാവന്നൂർ മൊട്ട വാണീ വിലാസം വായനശാലയിൽ സംഘടിപ്പിച്ച മലയാള വിപഞ്ചികഭാഷാകളരിയിൽ വെച്ച് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി വിതരണം ചെയ്തു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ശിവന്യ പ്രദീപ് (മടമ്പം മേരീലാന്റ് ഹൈസ്ക്കൂൾ ) അദ് വികലക്ഷ്മി (മയ്യിൽ ചിലമ്പൊലി ) എന്നിവർക്ക് ഫലകവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നല്കി. മികച്ച അഞ്ച് സ്ഥാനങ്ങൾ നേടിയ ധ്വനി റാം ( ചിലമ്പൊലി ) നേഹ പി.(കാടാച്ചിറ Hss) ഗ്യാനിത് കൃഷ്ണ (ഒ.ചന്തുമേനോൻ സ്മാരക Gups തലശ്ശേരി) കൃഷ്ണപ്രിയ.പി (സെന്റ് മേരീസ് ഗേൾസ് HSS പയ്യന്നൂർ) നന്ദന.പി.കെ (ചിലമ്പൊലി മയ്യിൽ) എന്നിവർക്ക് മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Post a Comment