ലോക മാർച്ച്: ഒരുക്കങ്ങൾക്ക് വേഗത കൂട്ടും: കണ്ണൂരിലെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: ജനങ്ങളിൽ ബഹുഭൂരിപക്ഷവും യുദ്ധത്തിനും സംഘർഷത്തിനും എതിരാണെങ്കിലും അത് തുറന്നു പറയാനും അതിനെതിരെ പ്രതികരിക്കാനുമുള്ള അവസരമോ ധൈര്യമോ അവർക്ക് ഉണ്ടാകുന്നില്ലെന്നും പ്രമുഖ ഹ്യൂമനിസ്റ്റ് പ്രൊഫ: പരിമൾ മർച്ചൻറ് അഭിപ്രായപ്പെട്ടു. ഓരോ മനുഷ്യനിലും അന്തർലീനമായ സമാധാനത്തോടും അഹിംസയോടുമുള്ള അഭിവാഞ്ഛ പുറത്തു കൊണ്ടു വരാൻ ലോക മാർച്ചിനും അതിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കും സാധിക്കണം. ലോക മാർച്ചിൻ്റെ കണ്ണൂരിലെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിമൾ. മാർച്ചിനോടനു ബന്ധിച്ച് വരും മാസങ്ങളിൽ നടത്തുന്ന അനുബന്ധ പ്രവർത്തനങ്ങൾക്ക് യോഗം അന്തിമ രൂപം നൽകി. വേൾഡ് വിത്തൗട്ട് വാർ ആൻഡ് വയലൻസ് ജില്ലാ പ്രസിഡണ്ട് പി.കെ.പ്രേമരാജൻ അധ്യക്ഷത വഹിച്ചു. മോഹനൻ പൊന്നമ്പത്ത്, പി.കെ. ബൈജു, ആർട്ടിസ്റ്റ് ശശികല, രാജൻ കോര മ്പേത്ത്, പി. സതീഷ് കുമാർ, പ്രദീപൻ മഠത്തിൽ, ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്