ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ സൂക്ഷിക്കുകയും പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്തതിന് കണ്ണൂർ തളാപ്പിലെ കിംസ്റ്റ് ഹോസ്പിറ്റലിന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കാൽ ലക്ഷം രൂപ പിഴ ചുമത്തി. ഭക്ഷണ അവശിഷ്ടങ്ങൾ നിറച്ച പ്ലാസ്റ്റിക് കവറുകൾ, ജൈവ മാലിന്യങ്ങൾ, സിറിഞ്ചുകൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ മുകൾനിലയിലെ ഇൻസിനേറ്ററിൽ ഇട്ട് കത്തിക്കുന്നതായി ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ടെത്തി.
മുൻസിപ്പൽ ആക്ട് അനുസരിച്ച് സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി.
Post a Comment