മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് കാമ്പയിൻ; കമ്പിൽ ശാഖയിൽ ഉദ്ഘാടനം നടന്നു

ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് കാമ്പയിൻ; കമ്പിൽ ശാഖയിൽ ഉദ്ഘാടനം നടന്നു

കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് നേതൃത്വത്തിൽ ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് കുമ്മായക്കടവിൽ വെച്ച് നടന്നു.

മുസ്‌ലിം ലീഗ് സീനിയർ ലീഡർ എൻ അബ്ദുൾ സലാം ഹാജിയെ വരിക്കാരനായി ചേർത്ത് കൊണ്ട് അബ്ദുള്ള എം പി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അറിയപ്പെടുന്ന മോട്ടിവേഷൻ ട്രെയിനർ നൗഫീർ കെ സി മുഖ്യാതിഥിയായി.

മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിറാജ് എം കെ, STCC പാലിയേറ്റീവ് അംഗം മുത്തലിബ് ടി, msf ശാഖ സെക്രട്ടറി നാദിർ ടി,msf കമ്പിൽ ശാഖ പ്രതിനിധികളായ അമാൻ കെ പി, സഹൽ, സിനാൻ, അമാൻ ഷാഹിദ് എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്