ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം യൂണിറ്റ് മെമ്പർ മാരുടെ വീട്ടു പരിസരത്ത് വൃക്ഷ തൈകൾ നട്ട് കൊണ്ട് ആചരിച്ചു.പരിപാടി ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു. തുടർന്ന് നിരവധി യൂണിറ്റ് മെമ്പർമാരുടെ വീട്ടു പരിസരത്ത് വൃക്ഷ തൈകൾ നട്ടു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് വിജിന എ യുടെ അധ്യക്ഷതയിൽ നടന്ന സമാപന പരിപാടിയിൽ യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരി പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും നട്ട വൃക്ഷ തൈകൾ സംരക്ഷിക്കുന്നതിനുള്ളതുടർ പ്രവൃത്തനങ്ങളെ കുറിച്ചും സംസാരിച്ചു. യൂണിറ്റ് മെമ്പർമാരായ  ഷംന പി വി, ബിലൂ മോൻ ,ജിജിന, അഞ്ജു സി ഒ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ധനീഷ് കെ വി സ്വാഗതവും യൂണിറ്റ് മെമ്പർ നിഖിൽ പി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്