Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂർ കോർപ്പറേഷൻ സിറ്റി ഗ്യാസ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കണ്ണൂർ കോർപ്പറേഷൻ സിറ്റി ഗ്യാസ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

🔵 മേലേചൊവ്വ - മട്ടന്നൂർ റോഡിൻ്റെ ഇരുവശത്തും ഉള്ള കോർപ്പറേഷൻ വാർഡുകളിൽ ആണ് ആദ്യ ഘട്ടത്തിൽ കണക്ഷൻ ലഭ്യമാക്കുന്നത്.

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമായി ഗാർഹിക പൈപ് ലൈൻ വാതക വിതരണത്തിൻ്റെ ഉദ്ഘാടന കർമ്മം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. എല്ലാവരും ഏറെ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമായ ഒരു സംരംഭമാണ് ഇന്ന് തുടക്കം കുറിച്ചിട്ടുള്ളത്. അപകട സാധ്യത കുറഞ്ഞതും നിയന്ത്രിതവുമായ പാചക വാതക വിതരണം പൈപ് ലൈൻ വഴി ആക്കുന്നത് ഓരോ കുടുംബത്തിനും ഉപകാര പ്രദമാണ്. കോർപ്പറേഷനിലെ എല്ലാ വീടുകളിലേക്കും പാചക വാതും എത്തിക്കുന്നതിന് പദ്ധതിയിലൂടെ സാധിക്കുമെന്ന് മേയർ പറഞ്ഞു. മേലേചൊവ്വ - മട്ടന്നൂർ റോഡിൻ്റെ ഇരുവശത്തും ഉള്ള കോർപ്പറേഷൻ വാർഡുകളിൽ ആണ് ആദ്യ ഘട്ടത്തിൽ PNG കണക്ഷൻ ലഭ്യമാക്കുന്നത്. കോർപ്പറേഷനിലെ 14, 18, 20, 22 & 25 വാർഡുകളിൽ വരും ദിവസങ്ങളിൽ PNG വിതരണത്തിന് തുടക്കമാകും. ഈ വാർഡുകളിൽ ആയി ലഭ്യമായ 10842 രജിസ്ട്രേഷനുകളിലായി 5169 വീടുകളിലെ കണക്ഷനുകളിൽ പണികൾ നടന്നു കഴിഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിയാദ് തങ്ങൾ, ശാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, പി.കെ സാജേഷ്കുമാർ, കെ. പ്രദീപൻ, ശ്രീജ ആരംഭൻ. നിർമ്മല, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ശ്രീ. നൈനേഷ് എം, വെള്ളോറ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. IO GPL അസറ്റ് ഹെഡ് ജിതേഷ് രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്