എം വി ഗോപാലൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം പെരുവങ്ങൂർ അനുമോദന സദസ്സ് സംഘടിപ്പിച്ചു

എം വി ഗോപാലൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം പെരുവങ്ങൂർ അനുമോദന സദസ്സ് സംഘടിപ്പിച്ചു. വായനശാലയുടെ പരിധിയിലുള്ള എൽ എസ് എസ് യു എസ് എസ്  എസ്എസ്എൽസി പ്ലസ് ടു വിജയികളായ മുഴുവൻ കുട്ടികളെയും അനുമോദിച്ചു. വായനശാല പ്രസിഡണ്ട്എസി ബിജുമോൻ്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം നിർവഹിച്ചു. കവയത്രി നിഷ ടീച്ചർ അനുമോദനം നൽകി. പെരുവങ്ങൂർ ശ്രദ്ധേയവയോജന സംഘം  ഉന്നത വിജയം നേടിയവർക്ക് ക്യാഷ്  അവാർഡ് സമ്മാനിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീജ മോഹനൻ ലൈബ്രറിക്ക് പുസ്തകം കൈമാറി. വാർഡ് മെമ്പർ എംപി സന്ധ്യ,എ നാരായണൻ, കെ കെ ലളിത എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ ശശിധരൻ സ്വാഗതവും ബീന പുഷ്പജൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ നിഷ ടീച്ചറെ  വായനശാല അനുമോദിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്